ഏവൂർ ദാമോദരൻ നായർ അവാർഡ്

തുള്ളൽ കുലപതി ഏവൂർ  ദാമോദരൻ നായർ ആശാൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ചരമവാർഷികദിനത്തിൽ (ഒക്ടോബർ 18ന്) തെരഞ്ഞെടുക്കപ്പെട്ട തുള്ളൽ കലാകാരന്  'ഏവൂർ  ദാമോദരൻ നായർ അവാർഡ്' നൽകപ്പെടുന്നു. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ മുതിർന്ന തുള്ളൽ പ്രതിഭയ്ക്കും,  യുവ തുള്ളൽ പ്രതിഭയ്ക്കും അവാർഡ് നൽകി പോരുന്നു. ഫലകവും പ്രശസ്തിപത്രവും സമ്മാനത്തുകയും അടങ്ങുന്നതാണ് അവാർഡ്. ഏവൂരിൻ്റെ ഒന്നാം ചരമവാർഷികം (2004) മുതൽ ഏവൂർ അനുസ്മരണവും അവാർഡ് ദാന സമ്മേളനവും ഓരോ വർഷവും മുടക്കം കൂടാതെ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു  പോരുന്നു.

അവാർഡ് ജേതാക്കൾ

2004

പ്രൊഫ. കലാമണ്ഡലം കെ. എസ്. ദിവാകരൻ നായർ 

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2005

കലാമണ്ഡലം ഗീതാനന്ദൻ 

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2006

താമരക്കുളം കുഞ്ഞൻ പിള്ള

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2007

അമ്പലപ്പുഴ സുരേഷ് വർമ്മ 

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2008

കലാമണ്ഡലം പ്രഭാകരൻ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2009

കലാമണ്ഡലം ബി. സി. നാരായണൻ

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2010

പി. വി. കുഞ്ഞികൃഷ്ണ പൊതുവാൾ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2011

കലാമണ്ഡലം മോഹനകൃഷ്ണൻ

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2012

ആയാംകുടി തങ്കപ്പൻ നായർ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2013

കലാമണ്ഡലം ജ്യോതി എം. കെ.

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2014

കലാമണ്ഡലം ഗോപിനാഥപ്രഭ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2015

കലാമണ്ഡലം സുരേഷ് കാളിയത്ത്

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2016

ഗുരു ചെങ്ങന്നൂർ ശിവൻകുട്ടി

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2017

രഞ്ജിത്ത് തൃപ്പൂണിത്തുറ

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2018

കലാമണ്ഡലം ജനാർദ്ദനൻ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2019

കലാമണ്ഡലം മഹേന്ദ്രൻ

(യുവ തുള്ളൽ  പ്രതിഭയ്ക്കുള്ള പുരസ്കാരം)

2020

താമരക്കുടി കരുണാകരൻ മാസ്റ്റർ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2021

രാജീവ് വെങ്കിടങ്ങ്

(യുവ തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2022

കലാമണ്ഡലം പരമേശ്വരൻ

(മുതിർന്ന തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)

2023

മരുത്തോർവട്ടം കണ്ണൻ 

(യുവ തുള്ളൽ പ്രതിഭയ്ക്കുള്ള പുരസ്കാരം)