സ്വാഗതം!
മലയാള സാഹിത്യത്തിലെ ആദ്യത്തെ ജനകീയ കവിയായ മഹാകവി കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച തുള്ളൽ കലയുടെ ഉദ്ദേശ്യശുദ്ധി ഉൾക്കൊണ്ട്, അത് ജനങ്ങളിലേക്കു പകരാൻ 'കല ജീവിതം തന്നെ' ആക്കിയ യശഃശരീരനായ ഏവൂർ ദാമോദരൻ നായരുടെ സ്മരണ നിലനിർത്തുന്നതിനും തദ്വാര തുള്ളൽ കലയേയും തുള്ളൽ കലാകാരന്മാരേയും പരിപോഷിപ്പിക്കുന്നതിനുമാണ് 2004 ജൂൺ 2-ന് ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
ഉദ്ദേശലക്ഷ്യങ്ങൾ:
1. ഓരോ വർഷവും പ്രഗത്ഭരായ തുള്ളൽ പ്രതിഭകളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏവൂരിൻ്റെ പേരിൽ അവാർഡ് നൽകുക. അത് ഒരു വർഷം മുതിർന്ന തുള്ളൽ പ്രതിഭയ്ക്കാണെങ്കിൽ അടുത്ത വർഷം യുവ തുള്ളൽ പ്രതിഭയ്ക്ക് ആയിരിക്കും.
2. തുള്ളൽ കലാകാരന്മാർക്കും ആശ്രിതർക്കും ധനസഹായം നൽകുക.
3. ജനകീയ കലയായ തുള്ളൽ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും ശ്രമിക്കുക.
4. തുള്ളൽ കലയെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ആവിഷ്കരിക്കുക.
5. തുള്ളൽ കലയുടെ പ്രോത്സാഹനാർത്ഥം മൺമറഞ്ഞതോ, ജീവിച്ചിരിക്കുന്നതോ ആയ പ്രഗത്ഭ തുള്ളൽ പ്രതിഭകൾക്ക് കേരള സർക്കാർ അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടേയും കേന്ദ്ര ഗവൺമെൻറ്റിൻ്റെയും ദേശീയ പുരസ്കാരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിന് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക.
നിലവിലെ ഭരണസമിതി (2023 - 2024):
പ്രസിഡൻറ്റ് - ഏവൂർ രാധാകൃഷ്ണൻ
വൈസ് പ്രസിഡൻറ്റ് - കെ. ഉണ്ണികൃഷ്ണൻ നായർ
സെക്രട്ടറി - അഡ്വ. ഡി. സനൽ കുമാർ
ജോയിൻറ്റ് സെക്രട്ടറി - ഏവൂർ രഘുനാഥൻ നായർ
ട്രഷറര്‍ - എസ്. ഇന്ദിരാമ്മ
എൻ. സുശീലാമ്മ
മനോജ് വി. കുമാർ
എസ്. ഉമയമ്മ
ബി. ലത
ബിന്ദു കെ. നായർ
ശ്രീലത എസ്. കുമാർ
നവമി ആർ. നായർ
കെ. വി. ശ്രീദേവി
LATEST UPDATES
ഏവൂർ ദാമോദരൻ നായർ അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും - 2024